എഡിറ്റര്‍
എഡിറ്റര്‍
‘ഇത് വേട്ടയാടലാണ്, ആസൂത്രിമായ നീക്കമാണ്: ഞങ്ങള്‍ തളരാതെ പോരാടും’ പ്രണോയ് റോയിയ്‌ക്കെതിരായ സി.ബി.ഐ നടപടിയില്‍ നിലപാട് പ്രഖ്യാപിച്ച് എന്‍.ഡി.ടി.വി
എഡിറ്റര്‍
Monday 5th June 2017 12:59pm

ന്യൂദല്‍ഹി: എന്‍.ഡി.ടി.വി ചെയര്‍മാനും സ്ഥാപകനുമായ പ്രണോയ് റോയിയുടെ വീട് സി.ബി.ഐ റെയ്ഡ് ചെയ്തു സംഭവത്തില്‍ വിശദീകരണവുമായി എന്‍.ഡി.ടി.വി. ചാനലിനെതിരായ ആസൂത്രിതമായ നീക്കമാണിതെന്ന് എന്‍.ഡി.ടി.വി പ്രസ്താവനയില്‍ പറയുന്നു.

‘വിവിധ ഏജന്‍സികള്‍ വഴിയുള്ള ഈ ആസൂത്രിത വേട്ടയാടലിനെതിരെ എന്‍ഡിടിവിയും പ്രൊമോട്ടര്‍മാരും തളരാതെ പൊരാടും. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും ഇകഴ്ത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ കീഴ്‌പ്പെടില്ല. ‘ എന്‍.ഡി.ടി.വി വ്യക്തമാക്കി.

എന്‍.ഡി.ടി.വിയുടെ വിശദീകരണം:

രാവിലെ, തെറ്റായ പഴയ അതേ ആരോപണങ്ങള്‍ ഉപയോഗിച്ച് എന്‍.ഡി.ടി.വിയ്ക്കും അതിന്റെ പ്രൊമോട്ടര്‍മാര്‍ക്കുമെതിരെ സി.ബി.ഐ ആസൂത്രിതമായ പീഡനം ആരംഭിച്ചു.


Must Read: സൗദി സഖ്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചത് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ ഇറാനെ അനുകൂലിച്ചു സംസാരിച്ചത് 


വിവിധ ഏജന്‍സികള്‍ വഴിയുള്ള ഈ ആസൂത്രിത വേട്ടയാടലിനെതിരെ എന്‍ഡിടിവിയും പ്രൊമോട്ടര്‍മാരും തളരാതെ പൊരാടും. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും ഇകഴ്ത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ കീഴ്‌പ്പെടില്ല.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷനുകളെയും അതിനുവേണ്ടി നിലകൊള്ളുന്ന എല്ലാറ്റിനേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവരോടും ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്: ഞങ്ങള്‍ രാജ്യത്തിന് വേണ്ടി പോരാടുകയും ഈ ശക്തികളെ മറികടക്കുകയും ചെയ്യും.

Advertisement