ന്യൂദല്‍ഹി: ഓസ്‌ത്രേലിയയെ അവരുടെ സ്വന്തം മണ്ണില്‍ പരാജയപ്പെടുത്താനാവുമെന്ന ആത്മവിശ്വാസം ടീമിനുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. 70 ദിവസത്തെ ഓസീസ് പര്യടനത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീം നല്ല ഫോമിലാണ്. ഓസ്‌ത്രേലിയയെ പരാജയപ്പെടുത്താനാകുമെന്ന് വിശ്വാസമുണ്ട്. ആതിഥേയരെ പരാജയപ്പെടുത്തണമെങ്കില്‍ ടീം എല്ലാ മേഖലയിലും കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

ഹര്‍ഭജനും, ആന്‍ഡ്ര്യൂ സൈമണ്‍സും ഇല്ലാത്തതിനാല്‍ ടീമില്‍ വാദപ്രതിവാദങ്ങള്‍ക്ക് സാധ്യതയില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ കളിയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും വാക്കുകൊണ്ടുള്ള പോരാട്ടങ്ങള്‍ക്കല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിവാദങ്ങളില്‍ നിന്നും അകന്നുനില്‍ക്കും. ധോണി വ്യക്തമാക്കി. 2008ലെ ഇന്ത്യയുടെ ഓസീസ് പര്യടനം വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.

Malayalam news

Kerala news in English