എഡിറ്റര്‍
എഡിറ്റര്‍
വെസ്റ്റിന്‍ഡീസ് 182 ന് ഓള്‍ ഔട്ട്
എഡിറ്റര്‍
Thursday 14th November 2013 2:25pm

ndia-vs-West-Indies-Series

മുംബൈ: ഇന്ത്യ- വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഓള്‍ ഔട്ട്. ഒന്നാം ഇന്നിങ്‌സില്‍ 182 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് പുറത്തായത്. ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടീം ഘടനയില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടി പ്രഗ്യാന്‍ ഓജ അഞ്ച് വിക്കറ്റ് നേടി. അശ്വിന്‍ നാല് വിക്കറ്റ് നേടി 18 ടെസ്റ്റുകളില്‍ നിന്നായി 100 വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി.

ഓപ്പണര്‍ കീറന്‍ പവല്‍(48), ഡ്വന്‍ ബ്രാവോ(29), ശിവനരൈന്‍ ചന്ദര്‍പോള്‍(25) ഡിയോനരൈന്‍(21) എന്നിവരാണ് വെസറ്റിന്‍ഡീസിന് വേണ്ടി അല്‍പ്പനേരമെങ്കിലും ക്രീസില്‍ പിടിച്ചു നിന്നത്.

സച്ചിന്റെ വിടവാങ്ങള്‍ മത്സരം കാണാന്‍ പതിനായിരങ്ങളാണ് സ്‌റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. നാല്‍പതിനായിരത്തോളം പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

സച്ചിന്റെ ബാല്യകാല പരിശീലകനായ രമാകാന്ത് അച്ച്‌റേക്കറും അമ്മ രജനിയും സഹോദരന്‍ അജിത് ടെന്‍ഡുല്‍ക്കറും കളി കാണാന്‍ എത്തുന്നുണ്ട്.

സച്ചിന്റെ അമ്മയും സഹോദരനും ആദ്യമായാണ് കളികാണാന്‍ എത്തുന്നതെന്ന പ്രത്യേകതയും ഈ കളിക്കുണ്ട്.

സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പോലീസുകാരെയാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ വിന്യസിച്ചിട്ടുള്ളത്.

 

 

Advertisement