Categories

നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് ‘തയ്യാറാക്കിയത്’ എന്‍ ഡി എഫ്

കോഴിക്കോട്: തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ഒരുതരത്തിലുള്ള ബന്ധവുമുണ്ടാക്കിയിട്ടില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുമ്പോഴും ബന്ധത്തിനുള്ള തെളിവുകള്‍ പുറത്തുവരുന്നു. കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് സംസ്ഥാനത്ത് പിന്നാക്ക സംവരണത്തിനായി പ്രഖ്യാപിച്ച നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് തയ്യാറാക്കിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക പങ്കുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഏറ്റവും വലിയ പ്രചാരണ വിഷയമായിരുന്നു നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ്. ഈ പാക്കേജ് തയ്യാറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് പോപ്പുലര്‍ഫ്രണ്ടിന്റെ അന്നത്തെ രൂപമായ എന്‍ ഡി എഫ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ രംഗത്തുള്ള സംഘടനയായിരുന്നു എന്‍ ഡി എഫ്. എന്നാല്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സംവരണ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ പ്രഖ്യാപിച്ച പാക്കേജിനെ എന്‍ ഡി എഫ് സ്വാഗതം ചെയ്യുകയായിരുന്നു. തങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലായെന്ന സന്ദേശം നല്‍കുകയായിരുന്നു എന്‍ ഡി എഫിന്റെ ലക്ഷ്യം. ഇതു വഴി പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടുകയെന്നതായിരുന്നു ഉദ്ദേശം.

സംവരണ പാക്കേജ് നടപ്പാക്കിയാല്‍ വീണ്ടും അധികാരത്തിലെത്താമെന്ന് എന്‍ ഡി എഫ്, മുസ്‌ലിം ലീഗ് നേതാക്കന്‍മാര്‍ വഴിയും ചില കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വഴിയും നേതൃത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി എം ഐ ഷാനവാസ്് ചര്‍ച്ചക്ക് കൂടുതല്‍ താല്പര്യം കാട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു പ്രത്യുപകാരമായി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഷാനവാസിനു വേണ്ടി പ്രത്യേക സ്‌ക്വാഡുണ്ടാക്കി പ്രചാരണം നടത്തി.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സംവരണ പാക്കേജ് തയ്യാറാക്കുന്നതിന് എന്‍ ഡി എഫ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ പലവട്ടം സംയുക്ത ചര്‍ച്ച നടത്തിയെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. 2005 ഡിസംബര്‍ മുതല്‍ 2006 ഫെബ്രുവരി വരെയായിരുന്നു ഇത്. ഫെബ്രുവരിയിലാണ് പാക്കേജ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ്, നിയമസഭാ മന്ദിരത്തിലെ റിട്ടയറിംഗ് റൂം, കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവന്‍, തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൈലാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ചര്‍ച്ച. ഇ.ടി മുഹമ്മദ് ബഷീറാണ് ലീഗിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

എന്‍ ഡി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, എന്‍ ഡി എഫ് മുന്‍ ചെയര്‍മാനും പോപ്പുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാനുമായ ഇ എം അബ്ദു റഹിമാന്‍, കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എന്നിവരും വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അവസാനഘട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പാക്കേജ് നടപ്പാക്കുന്നതില്‍ എന്‍ എസ് എസിന്റെ അനുമതി വാങ്ങിയെടുത്തത് ചെന്നിത്തലയാണ്. ബിരുദ, ബിരുദാനന്തര പ്രവേശനത്തില്‍ പത്ത് ശതമാനം മുന്നോക്ക സമുദായ സംവരണം എന്ന എന്‍ എസ് എസ് നിര്‍ദേശം അംഗീകരിക്കപ്പെട്ടു. സര്‍വകലാശാല നിയമനങ്ങള്‍ പി എസ് സിക്കു വിടണമെന്ന് പാക്കേജിന്റെ കരടില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്തിമ രൂപത്തില്‍ അതു നീക്കി.

സംവരണ പാക്കേജ് നടപ്പാക്കിയത് വന്‍ നേട്ടമായി പ്രചരിപ്പിച്ച് എന്‍ ഡി എഫ്, യു ഡി എഫിനുവേണ്ടി തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എന്‍ ഡി എഫ് പിന്തുണ യു ഡി എഫിനായിരുന്നു.

2 Responses to “നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് ‘തയ്യാറാക്കിയത്’ എന്‍ ഡി എഫ്”

 1. Rafeek

  ഇതാപ്പോ കഥ… നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് അംഗീകരിച്ചതിന്റെ പിറ്റേ ദിവസത്തെ രാഷ്ട്ര ദീപികയിലും കൗമുദിയിലും മറ്റും വന്ന വാര്‍ത്തയാണിത്. അന്ന് തന്നെ എന്‍.ഡി.എഫ് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. സ്‌കൂപ്പടിക്കുമ്പോള്‍ പുതിയതെന്തെങ്കിലും അടിക്കൂ…

 2. thalhu

  പ്രിയ സുഹൃത്തേ …..
  മതത്തിന്റെ പേരില്‍ ക്രിമിനല്‍ കാര്യങ്ങള്‍ നടത്തുന്നത് അനുവധിച്ചുക്കൂട …ഈ അക്രമികള്‍ക്കെ അര്‍ഹമായ ശിക്ഹയും നല്‍കണം. എന്ന് പറഞ്ഞു മറ്റെല്ലാ കാര്യങ്ങളും തീവ്രവാദ കണ്ണില്ലൂടെ കാണുന്നത് ശരിയല്ല. വാര്‍ത്തകള്‍ കുരചെങ്ങിലും സത്ഹ്യസന്ധ മാക്കാന്‍ നോക്കണം….R S S ന്റെയോ, മറ്റു വര്‍ഗീയ വാധികളുടെയോ… കണ്ണിലൂടെ സമൂഹത്തെ കാണരുത്…. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിങ്ങളുടെ സ്ഥിതി അത്ര നല്ല നിലയിലല്ല .അതിനു നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വയികനമെന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ പുറത്തുവന്നിട്ടുള്ള മറെത് രേഗകള്‍ പരിശോടിച്ചാലും മനസിലാകും. മാത്രമല്ല നിങ്ങള്‍ക്കുതനെ സ്വതന്ത്ര മായി ഒരു ചെറിയ പഠനം നടത്തിയാല്‍ മനസിലാകും.കേരള സര്‍കാര്‍ ജീവനക്കരിലോ….മറ്റെതുമെഗലയിലയാല്‍ പോലും ഇത് തന്നെ യാണ് അവസ്ഥ….
  പിന്നെ തൊഴിലില്ലായ്മയും …അരക്ഷിതാവസ്ഥയും….പര്സ്വവല്കരണവും ….അക്ക്രമാങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് നമ്മുകവശ്യം അക്ക്രമാഗള്ളല്ല
  പകരം ഒരു സമത്വ മുള്ള ആരു സംമോഹമാണ്.
  ഉറവിടങ്ങളില്ലാത്ത വാര്‍ത്ത‍ സമ്മൂഹത്തിലെ സ്പര്‍ധ വളര്‍ത്തുക മാത്രമേ ചെയ്യൂ …ഈ ഉള്ളവന്‍ ഇതില്‍ എഴുതാന്‍ സമയം കണ്ടെത്തുന്നതു keralaflashnews ന്നു ഒരു മഹ്റെതരത്വ മാണെന്ന് കരുതിയന്നു അതല്ല അതിനു വര്‍ഗീയമുഗമാനെങ്ങില്‍ …എന്നോട് ക്ഷമിക്കുക….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.