എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചോദിക്കുന്ന മണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് ബി.ജെ.പിയോട് ബി.ഡി.ജെ.എസ്; അനുകൂല തീരുമാനം ഇല്ലെങ്കില്‍ യു.ഡി.എഫിലേക്കെന്നും സൂചന
എഡിറ്റര്‍
Friday 26th May 2017 12:54pm

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന എന്‍.ഡി.എ യോഗം മുന്നണിക്ക് നിര്‍ണ്ണായകമായേക്കുമെന്ന് സൂചന. സീറ്റുകളുടെ കാര്യത്തില്‍ ബി.ഡി.ജെ.എസ് കടുത്ത നിലപാടായിരിക്കും സ്വീകരിക്കുക. കുറഞ്ഞത് ആറ് സീറ്റുകളെങ്കിലും വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

ആറ്റിങ്ങല്‍, പത്തനംതിട്ട സീറ്റുകള്‍ ബി.ഡി.ജെ.എസ്സിന് തന്നെ വേണമെന്ന നിലപാടാണ് നേതാക്കള്‍ക്ക്. ഈ സീറ്റുകളില്‍ ബി.ജെ.പി നേതാക്കള്‍ കണ്ണു വെച്ചിരുന്നതിനാല്‍ സീറ്റ് വിഭജനം കടുത്ത തലവേദനയായിരിക്കും ബി.ജെ.പി നേതൃത്വത്തിന് സമ്മാനിക്കുക. അടുത്ത മാസം രണ്ടാം തിയ്യതി കൊച്ചിയിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ മുന്നണി യോഗം ചേരുക.


Also Read: ‘ഇറങ്ങിപ്പോകൂ, റിപ്പബ്ലിക്ക് പോലുള്ള ദേശവിരുദ്ധ ചാനലുകളോട് ഞാന്‍ സംസാരിക്കില്ല’; ‘അയ്യര്‍ ദി ഗ്രേറ്റാ’യി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍


കൊല്ലം മണ്ഡലം ബി.ഡി.ജെ.എസ്സിന് നല്‍കാന്‍ ബി.ജെ.പി തയ്യാറാണ്. എന്നാല്‍ വിജഡയസാധ്യത കുറഞ്ഞ കൊല്ലം തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടാണ് ബി.ഡി.ജെ.എസ്സിന്. കേന്ദ്രത്തില്‍ സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്തതില്‍ ആദ്യമേ തന്നെ അതൃപ്തിയുള്ള ബി.ഡി.ജെ.എസ് ഇനിയും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിട്ട് യു.ഡി.എഫിലേക്ക് മാറുമെന്നുള്ള സൂചനകളും നല്‍കുന്നുണ്ട്. മാണി ഗ്രൂപ്പ് മുന്നണി വിട്ടതിനാല്‍ ബി.ഡി.ജെ.എസ് വരികയാണെങ്കില്‍ യു.ഡി.എഫ് പ്രവേശനത്തിന് വലിയ തടസം ഉണ്ടാകില്ല.

അതേസമയം ബി.ജെ.പിയിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും തര്‍ക്കങ്ങള്‍ നിലവിലുണ്ട്. തിരുവനന്തപുരത്ത് ഒരു പ്രമുഖ സൂപ്പര്‍താരത്തെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ താരം തയ്യാറല്ലാത്തതിനാല്‍ രാജ്യസഭാംഗം സുരേഷ് ഗോപിയേയോ ഏഷ്യാനെറ്റിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖറിനേയോ പരിഗണിക്കും. എന്നാല്‍ തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്.

Advertisement