എഡിറ്റര്‍
എഡിറ്റര്‍
എന്‍.ഡി.എക്ക് ആവശ്യം മതേതര നേതാവിനെ: ഗഡ്കരി
എഡിറ്റര്‍
Sunday 5th August 2012 4:49pm

ന്യൂദല്‍ഹി : 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഘടക കക്ഷികളുമായുള്ള വിശദമായ ചര്‍ച്ചക്ക് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്ന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.

Ads By Google

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള വിയോജിപ്പ് നിതേഷ്‌കുമാര്‍ നേതൃത്വത്തെ അറിയിച്ചതായും മോഡിയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് ഗഡ്കരി ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 25 നാണ് നിതീഷ് കുമാറുമായി ഗഡ്കരി ചര്‍ച്ച നടത്തിയത്.

ഒരു മതേതര നേതാവിനെയാണ് പാര്‍ട്ടിക്കാവശ്യമെന്ന് കഴിഞ്ഞ ദിവസത്തെ പൊതുയോഗത്തിലും ഗഡ്കരി വ്യക്തമാക്കിയിരുന്നു. മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി ആലോചിച്ചിട്ടില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

Advertisement