എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; എന്‍.ഡി.എ യോഗത്തില്‍ ശിവസേന പങ്കെടുക്കില്ല
എഡിറ്റര്‍
Sunday 17th June 2012 9:05am

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥി വിഷയത്തില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍.ഡി.എ) ഭിന്നത തുടരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ നിന്നു ശിവസേന വിട്ടുനിന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.

തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥി മത്സരിക്കണമെന്നാണു ശിവസേനയുടെ ആവശ്യം. ഇന്നത്തെ യോഗത്തില്‍ ശിവസേനാ പ്രതിനിധി ഉദ്ധവ് താക്കറെ പങ്കെടുക്കില്ലെന്നാണു റിപ്പോര്‍ട്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള മത്സരം എന്ന നിലയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കരുതെന്നാണ് എന്‍.ഡി.എയിലെയും ബി.ജെ.പിയിലെയും ഒരു വിഭാഗം പറയുന്നത്.

അഭിപ്രായ സമന്വയം ഇല്ലാതെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് തോല്‍വി ഏറ്റുവാങ്ങേണ്ടെന്ന നിലപാടാണ് എന്‍.ഡി.എയിലെ മിക്ക കക്ഷികള്‍ക്കുമുള്ളത്. ഒരു വിഭാഗം പ്രണബിന് അനുകൂലമാണ്. എന്നാല്‍ ചില മുതിര്‍ന്ന ബി.ജെ.പി അംഗങ്ങള്‍ക്ക് പ്രണബിനെ പിന്തുണയ്ക്കാന്‍ താല്‍പര്യമില്ല. പ്രണബിനെതിരെ മത്സരിക്കണമെന്ന ബി.ജെ.പി രാജ്യസഭാ എം.പി രാംജെഠ്മലാനിയുടെ നിലപാടിനോട് ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി നേതാവ് എല്‍.കെ. അഡ്വാനിയും ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും മത്സരത്തെ പിന്തുണയ്ക്കുന്നു. എ.പി.ജെ. അബ്ദുല്‍ കലാമിനോടു മത്സരിക്കണമെന്നു സ്വാമി അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ വസതിയില്‍ എന്‍.ഡി.എ യോഗം ചേരുന്നുണ്ട്.

Advertisement