ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എന്‍ ഡി തിവാരിയോട് ഡി.എന്‍.എ പരിശോധനയ്ക്ക് ഹാജരാകാന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. തിവാരി തന്റെ പിതാവാണെന്നു കാണിച്ച് രോഹിത് ശേഖര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിര്‍ദേശം.

തന്റെ പേരിനൊപ്പം എന്‍ ഡി തിവാരിയുടെ പേരുകൂടി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2007ല്‍ ഇയാള്‍ പരാതി നല്‍കിയിരുന്നു. തിവാരി പരസ്യമായി തന്നെ മകനായി അംഗീകരിക്കണമെന്നും ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe Us: