എഡിറ്റര്‍
എഡിറ്റര്‍
സീറ്റില്ല; എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് എന്‍.സി.പി ഇറങ്ങിപ്പോയി
എഡിറ്റര്‍
Wednesday 12th March 2014 12:27pm

ncp1

തിരുവനന്തപുരം:  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് എന്‍സി.പി നേതാക്കള്‍ ഇറങ്ങിപ്പോയി. സീറ്റ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്.

പ്രതിഷേധസൂചകമായി എന്‍.സി.പി നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നു.  അതേസമയം എന്‍.സി.പിയുടെ പ്രതിഷേധം കണക്കിലെടുക്കാതെ എല്‍.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

വ്യാഴാഴ്ച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന ജനതാദളിന് സീറ്റ് നല്‍യേക്കും. തിരുവനന്തപുരം, വടകര സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും കോട്ടയം സീറ്റ് ജനതാദളിന് നല്‍കിയേക്കുമെന്നാണ് സൂചന.

എന്നാല്‍ സീറ്റ് ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ് എന്നീ കക്ഷികള്‍ക്ക് സീറ്റ് നല്‍കിയേക്കില്ല. പതിനഞ്ച് സീറ്റുകളില്‍ സി.പി.ഐ.എമ്മും നാല് സ്ഥലങ്ങളില്‍ സി.പി.ഐയുമാകും മത്സരിക്കുക.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആര്‍എസ്പി ഇടതുപക്ഷ മുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോയത്. കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.ഐ.എം ആര്‍.എസ്.പിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വന്ന അവഗണനകളില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നതെന്നും ഇപ്പോഴത്തെ പാര്‍ട്ടി തീരുമാനം രാഷ്ട്രീയ അനിവാര്യതയാണെന്നും ആര്‍.എസ്.പി വ്യക്തമാക്കിയിരുന്നു.

Advertisement