എഡിറ്റര്‍
എഡിറ്റര്‍
എന്‍.സി.പി ഇടത് മുന്നണി വിടുമെന്ന് സൂചന, വാര്‍ത്ത നിഷേധിച്ച് ഒരു വിഭാഗം
എഡിറ്റര്‍
Tuesday 18th March 2014 12:48pm

ncp1

തിരുവനന്തപുരം: എന്‍.സി.പി ഇടത് മുന്നണി വിടാനൊരുങ്ങുന്നെന്ന് സൂചന. ഇത് സംബന്ധിച്ച എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഈ മാസംഇരുപതിന് കേരളത്തിലെ എം.എല്‍.എമാരായ എ.കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരെ കൂടിക്കാഴ്ചക്കായി മുംബൈയിലേക്ക ക്ഷണിച്ചിട്ടുണ്ട്.

അതേസമയം എന്‍.സി.പി എം.എല്‍.എമാര്‍ ഈ വാര്‍ത്ത നിഷേധിച്ചു.  ഇടത് മുന്നണി വിടുന്ന കാര്യം ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് തോമസ് ചാണ്ടി പ്രതികരിച്ചത്. ശരത് പവാര്‍ പറഞ്ഞാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് യു.പി.എയ്ക്ക് പിന്തുണ നല്‍കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇടത് മുന്നണിയുമായി തിരഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെ ന്നും ഇടത് മുന്നണി വിടാനുള്ള സാഹചര്യം നിലവിലില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞത്.

എല്‍.ഡി.എഫില്‍ നീതി കിട്ടുന്നില്ലെന്നും മുന്നണി വിട്ട് യുഡി.എഫില്‍ ചേരുമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പീതാംബര്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗം തീരുമാനിച്ചതായാണ് സൂചന.  ഇത് സംബന്ധിച്ച ശരത് പവാറുമായുള്ള ചര്‍ച്ചയ്ക്ക ശേഷം തീരുമാനമെടുക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയ്ക്ക് സീറ്റ് നല്‍കില്ലെന്ന എല്‍.ഡി.എഫില്‍ നിലപാടിനോട് പീതാംബരന്‍ മാസ്റ്റര്‍ വിയോജിപ്പ പ്രകടിപ്പിച്ചിരുന്നു. എന്‍.സി.പിയുമായി ഇന്നു നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സീറ്റ് നല്‍കാനില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി സിപിഎം നേതൃത്വം അറിയിച്ചത്. കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗമായ കക്ഷിക്ക് കേരളത്തില്‍ സീറ്റ് നല്‍കാനാകില്ലെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്.

Advertisement