ncp-rwകൊച്ചി: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലും ഇടതു മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ എന്‍ സി പി നേതൃയോഗം തീരുമാ­നി­ച്ച­തായി സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ . കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരു­മാനം.

മൂന്നു നിയ­മസഭാ മണ്ഡലങ്ങളിലും മുഴുവന്‍ പ്രവര്‍ത്തകരെയും ഇടതു സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗ­ത്തി­റ­ക്കും. കണ്ണൂരില്‍ 22നും എറണാകുളത്ത് 23നും ആലപ്പുഴയില്‍ 24നും കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍­ക്കും. ഈ കണ്‍വന്‍ഷനുകളില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെ­യും പ­ങ്കാ­ളിത്തം ഉറപ്പു വരുത്തും. മണ്ഡലങ്ങളില്‍ വാ­ഹ­ന­പ്രചരണ ജാഥയടക്ക­മു­ള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എ­ഫില്‍ തി­രി­ക­യെ­ത്താ­നുള്ള ചര്‍ച്ച പുരോഗമിയ്ക്കു­ക­യാണ്. സി പി ഐ എം സെക്രട്ടറി പിണറായി വിജയന്‍, സി പി ഐ സെക്രട്ടറി വെ­ളിയം ഭാര്‍ഗ്ഗവന്‍ എന്നിവരുമായി ഇക്കാര്യത്തില്‍ ആദ്യവട്ടചര്‍ച്ചകള്‍ നടന്നു ക­ഴി­ഞ്ഞു­വെന്നും ആരും എതിരഭിപ്രായം പ­റ­ഞ്ഞി­ല്ലെ­ന്നും ടി പി പീതാംബരന്‍ മാ­സ്റ്റര്‍ പ­റഞ്ഞു.

ഒ­ക്ടോ­ബര്‍ 17 2009