എഡിറ്റര്‍
എഡിറ്റര്‍
എന്‍.സി.പിയ്ക്ക് സീറ്റ് നല്‍കില്ലെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Thursday 13th March 2014 11:26am

CPIM-MEETING

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയ്ക്ക് നല്‍കില്ലെന്ന് എല്‍.ഡി.എഫ്.

എന്‍.സി.പിയുമായി ഇന്നു നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സീറ്റ് നല്‍കാനില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി സിപിഎം നേതൃത്വം അറിയിച്ചത്.

കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗമായ കക്ഷിക്ക് കേരളത്തില്‍ സീറ്റ് നല്‍കാനാകില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. എന്‍.സി.പിയ്ക്ക സീറ്റ് നല്‍കാനാകില്ലെന്ന് ഇന്നലത്തെ ചര്‍ച്ചയില്‍ സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു.

എന്‍.സി.പിയോടുള്ള എല്‍.ഡി.എഫിന്റെ സമീപനം ശരിയായില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ പ്രതികരിച്ചു.

ഇതോടെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിടണമെന്ന ആവശ്യം എന്‍.സി.പി.യില്‍ ശക്തമാണ്.

കൊല്ലം സീറ്റിനെച്ചൊല്ലി ഉടക്കിയ ആര്‍.എസ്.പി യു.ഡി.എഫിലെത്തിയതിന് തൊട്ടുപിന്നാലെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ഐ.എ.എല്ലും പ്രഖ്യാപിച്ചിരുന്നു.

Advertisement