മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയാ­ണ് എന്‍ സി പി­ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍വിജയം നേടിത്തന്നതെന്ന് ശരത് പവാര്‍ അ­വ­കാ­ശ­പ്പെട്ടു. സഖ്യത്തിന്റെ വിജയം അഭിമാനാര്‍ഹ­മാ­ണെ­ന്നും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സഖ്യം വിജയമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കു­ന്നു­വെ­ന്നും ശരത് പ­വാര്‍ വി­ല­യി­രുത്തി.

മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയുടെ സാന്നിധ്യം തങ്ങള്‍ക്ക് തിരിച്ചടിയായെന്ന് എന്‍ സി പി വക്താവ് സച്ചിന്‍ ആഹിര്‍ പ­റഞ്ഞു. 288 അംഗ നിയമസഭയില്‍ 114 സീറ്റുകളില്‍ മാത്രമാണ് എന്‍ സി പി മത്സ­രി­ച്ചി­രുന്ന­ത്. കോണ്‍ഗ്രസിന്റെ ചെറിയ സഖ്യകക്ഷിയായി എന്‍ സി പി മാ­റു­മെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തന്നെ തീരുമാനിക്കുമെന്നും എന്‍ സി പി വക്താ­വ് പ­റഞ്ഞു.