എഡിറ്റര്‍
എഡിറ്റര്‍
‘ഗുജറാത്ത് കലാപം മുസ്‌ലീങ്ങള്‍ക്കെതിരെ’ യെന്നത് എന്‍.സി.ആര്‍.ടി പുസ്തകത്തില്‍ നിന്നും വെട്ടിമാറ്റി
എഡിറ്റര്‍
Saturday 20th May 2017 11:30am

ഗാന്ധിനഗര്‍: 2002ലെ ഗുജറാത്തില്‍ നടന്നത് മുസ്‌ലിം വിഭാഗത്തിന് എതിരെ നടന്ന കലാപമെന്ന തരത്തില്‍ പരാമര്‍ശിക്കാതെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകം. മുസ്‌ലീങ്ങള്‍ക്കെതിരെ നടന്ന കലാപം എന്നു പരാമര്‍ശിക്കാതെ ‘വെറുതെ ഗുജറാത്ത് കലാപം’ എന്നു മാത്രമാണ് പാഠപുസ്തകത്തില്‍ പറയുന്നത്.

എന്‍.സി.ഇ.ആര്‍.ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട കോഴ്‌സ് റിവ്യൂ കമ്മിറ്റിയാണ് ഗുജറാത്ത് കലാപം മുസ്‌ലീങ്ങള്‍ക്കെതിരെയുള്ളതാണെന്ന് പാഠപുസ്തകത്തില്‍ പരാമര്‍ശിക്കേണ്ടെന്ന് തീരുമാനിച്ചത്.

2007ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിലാണ് ഈ മാറ്റം കൊണ്ടുവരിക.


Must Read: സെക്‌സ് റാക്കറ്റ് നടത്തിപ്പ്: ബി.ജെ.പി മാധ്യമ വക്താവ് അറസ്റ്റില്‍ 


സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി ഏറ്റെടുത്തിട്ടുണ്ടെന്നും ഈമാസം അവസാനം പുസ്തകം റീപ്രിന്റ് ചെയ്യുമ്പോള്‍ ഈ മാറ്റങ്ങള്‍ വരുത്തുമെന്നും മുതിര്‍ന്ന എന്‍.സി.ഇ.ആര്‍.ടി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2002 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്തിലുണ്ടായ കലാപത്തില്‍ 800ലേറെ മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും മോശമായ കലാപമായാണ് ഇതിനെ കണക്കാക്കുന്നത്.


Must Read: ‘ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍14 ഇടത്ത് സി.പി.ഐ.എമ്മിന്റെ ആഹ്ലാദപ്രകടനം ‘ പൊലീസ് വ്യാജമാണെന്ന് സ്ഥിരീകരിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ വീണ്ടും ആര്‍.എസ്.എസ് 


 

Advertisement