എഡിറ്റര്‍
എഡിറ്റര്‍
ഉമ്മച്ചി റോക്ക് പാടാന്‍ നസ്‌റിയ
എഡിറ്റര്‍
Wednesday 6th November 2013 11:41am

nazriya

അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് നടി ##നസ്‌റിയ. കോഴിക്കോടന്‍ മാപ്പിള ചുവയുള്ള ഒരു ഉമ്മച്ചി റോക്ക് സോങ്ങുമായാണ് താരം വരുന്നത്.

സലാല മൊബൈല്‍സ് എന്ന സിനിമയിലാണ് നസ്‌റിയയുടെ പാട്ട്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

കോഴിക്കോടന്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിലവിലുള്ള തനത് ഭാഷ ഉപയോഗിച്ചുള്ള വരികളെ റോക്ക് സംഗീതത്തിന്റെ പുതുമയിലേക്ക് ചിട്ടപ്പെടുത്തുകയായിരുന്നു ഗോപി സുന്ദര്‍.

ദുല്‍ഖര്‍ സല്‍മാനാണ് സലാലാ മൊബൈല്‍സില്‍ നസ്‌റിയയുടെ നായകന്‍.’ലാ ലാ ലാ സലാലാ’ എന്നു തുടങ്ങുന്ന പാട്ടില്‍ നസ്‌റിയക്കൊപ്പം കോഴിക്കോട്ടെ ചില മുസ്ലിം സ്ത്രീകളും പാടുന്നുണ്ട്.

നസ്‌റിയ വളരെ മനോഹരമായി തന്നെ പാട്ട് പാടുമെന്നും ബോക്‌സ് ഓഫീസിലെ അടുത്ത ഹിറ്റ് പാട്ടുകളില്‍ ഒന്നാവും ഇതെന്നും ഗോപി സുന്ദര്‍ പറയുന്നു.

Advertisement