എഡിറ്റര്‍
എഡിറ്റര്‍
ധനുഷിന്റെ നായികയായി നസ്‌റിയ?
എഡിറ്റര്‍
Wednesday 23rd January 2013 1:33pm

മലയാളത്തില്‍ ബാലതാരമായെത്തിയ നസ്‌റിയക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ബംബര്‍ ലോട്ടറിയാണ്. തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ നായികയാവാനാണ് നസ്‌റിയയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

സര്‍ഗുണം സംവിധാനം ചെയ്യുന്ന സൊട്ട വാഴക്കുട്ടി എന്ന ചിത്രത്തിലാണ് നസ്‌റിന്‍ ധനുഷിന്റെ നായികയായി എത്തുന്നതെന്നാണ് അറിയുന്നത്. സാമന്ത മുതല്‍ അമല പോള്‍ വരെയുള്ള നായികമാരെ പരിഗണിച്ചതിന് ശേഷമാണ് നസ്‌റിയയ്ക്ക് നറുക്ക് വീണിരിക്കുന്നത്.

Ads By Google

തമിഴില്‍ ‘തിരുമണം എന്നും നിക്കാഹ്’ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നസ്‌റിന്‍ ഇപ്പോള്‍. ജയ് ആണ് ചിത്രത്തിലെ നായകന്‍. മലയാളത്തിലും തമിഴിലും ഒന്നിച്ചെത്തുന്ന “നേരം” എന്ന ചിത്രത്തിലും നസ്‌റിന്‍ അഭിനയിക്കുന്നുണ്ട്.

മലയാളത്തില്‍ നസ്‌റിയ നായികയായ ആദ്യ സിനിമ മാഡ് ഡാഡ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പളുങ്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു നസ്‌റിയയുടെ അരങ്ങേറ്റം.

ഗ്രാമജീവിതത്തെ കുറിച്ചുള്ള കഥയാണ് സൊട്ട വാഴക്കുട്ടി പറയുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. നര്‍മത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Advertisement