എഡിറ്റര്‍
എഡിറ്റര്‍
ലാലിന്റെ മകളായി നസ്രിയ
എഡിറ്റര്‍
Friday 30th March 2012 3:36pm

മഞ്ച് സ്റ്റാര്‍ സിംഗറിലെ അവതാരിക നസ്രിയയെക്കുറിച്ച് പരിപാടികാണുന്ന എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. മഞ്ച് സ്റ്റാര്‍ സിംഗറിന്റെ അടുത്ത സീസണിലും നസ്രിയ തന്നെയാണ് അവതാരികയാവുക. അവതാരികയെന്ന നിലയില്‍ പേരെടുത്ത നസ്രിയ പളുങ്ക്, ഒരു നാള്‍ വരും എന്നീ ചിത്രങ്ങളിലൂടെ താനൊരു നല്ല അഭിനേത്രിയാണെന്നും നസ്രിയ തെളിയിച്ചതാണ്. ഇപ്പോഴിതാ നസ്രിയ വീണ്ടും സിനിമാ തിരക്കിലേക്ക്.

മാഡ് ഡാഡ് എന്ന ചിത്രത്തില്‍ ലാലിന്റെ മകളായാണ് നസ്രിയ വേഷമിടുന്നത്.

അച്ഛനും മകളും  തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിതെന്ന് നസ്രിയ പറയുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ അസാധാരണമായ കഥയല്ല ഈ ചിത്രം പറയുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള തീവ്രമായ സ്‌നേഹബന്ധമാണ് ഇവിടെ പറയുന്നത്. നസ്രിയ വ്യക്തമാക്കി.

ഒരേയമസം അവതാരികയായും നടിയായും തിളങ്ങാനാണ് നസ്രിയയ്ക്കിഷ്ടം. കോളിവുഡില്‍ നിന്നും നസ്രിയയെ തേടി ഓഫറുകളെത്തുന്നുണ്ട്. എന്നാല്‍ മോളിവുഡില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് നടിയ്ക്ക് താല്‍പര്യം.

രേവതി എസ്. വര്‍മയാണ് മാഡ് ഡാഡ് സംവിധാനം ചെയ്യുന്നത്. സലിംകുമാര്‍, ഹരിശ്രീ അശോഷന്‍, ശ്വേതാമേനോന്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

Advertisement