സിനിമയില്‍ കാലെടുത്തുവച്ചതുമുതല്‍ നയന്‍താരയ്ക്കു പിന്നാലെയുണ്ട് വിവാദങ്ങള്‍. നയന്‍സിന്റെ പരിധിയില്ലാത്ത മേനി പ്രദര്‍ശനമാണ് ആദ്യം ശ്രദ്ധ നേടിയത്. പിന്നെ ചിമ്പുവുമായുള്ള പ്രണയവും ചുംബനവും വേര്‍പിരിയലും. ഒടുക്കും പ്രഭുദേവയുമായുള്ള പ്രണയവും, മതംമാറ്റവും. ഇപ്പോഴിതാ നയന്‍സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

പ്രണയവും, വിവാഹവുമൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം. നയന്‍സിന്റെ ഐറ്റംഡാന്‍സാണ്. അതും ചിമ്പുവിന്റെ ചിത്രത്തിനുവേണ്ടി. ഒസ്തിയെന്ന ചിത്രത്തില്‍ നയന്‍സിന്റെ ഐറ്റംഡാന്‍സുണ്ടാകുമെന്നാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാരം.

ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും ഈ ആവശ്യവുമായി നയന്‍താരയെ ചെന്നുകണ്ടിരുന്നു. എന്നാല്‍ നയന്‍സ് സമ്മതം മൂളിയിട്ടില്ല. നയന്‍താരയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും അവര്‍ ചിത്രത്തിനുവേണ്ടി ഡാന്‍സ് ചെയ്‌തേക്കാമെന്നുമാണ് സംവിധായകന്‍ നയന്‍താരയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംവിധായകന്‍ ധരണി പറഞ്ഞത്.. ചിത്രത്തിലേക്ക് നയന്‍താരയെ കൊണ്ടുവരാന്‍ അണിയറ പ്രവര്‍ത്തകര്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. നയന്‍സ് ഇതുവരെ നോ പറഞ്ഞിട്ടില്ലെന്നതാണ് ഇവര്‍ക്ക് പ്രതീക്ഷയാവുന്നത്.

ഇത് പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമമൊന്നുമല്ലെന്നാണ് സംവിധായകന്റെ വാദം. ഇതൊരു കൊമേഴ്ഷ്യല്‍ ചിത്രമാണെന്നും നയന്‍താര ഇതു ചെയ്യുകയാണെങ്കില്‍ ഏറെ മനോഹരമാവുമെന്നുമാണ് ധരണി പറയുന്നത്.