സുന്ദരപാണ്ഡ്യന് ശേഷം പ്രഭാകരന്‍ ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുന്നു. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

Ads By Google

സന്താനവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെ ഈ ആഴ്ച്ചയില്‍ തന്നെ തീരുമാനിക്കുമെന്നാണ് അറിയുന്നത്. പ്രഭാകരന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ചിത്രത്തില്‍ ഗ്രാമീണ ദൃശ്യങ്ങള്‍ അല്‍പ്പം കുറയുമെന്നാണ് സംവിധായകന്‍ പറയുന്നത്.

നഗര ജീവിതത്തെ ആസ്പദമാക്കിയാണ് പ്രഭാകരന്‍ പുതിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ നയന്‍സിന് ഏറെ ബോധിച്ചെന്നാണ് കേള്‍ക്കുന്നത്. അടുത്തകാലത്തായി ഒരു ഹിറ്റ് പോലും ലഭിക്കാത്ത താരത്തിന് ഏറെ ആശ്വാസമാകുന്നതാണ് പുതിയ വാര്‍ത്ത . ഒരുകാലത്ത് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു നയന്‍സ്.

പുതിയ ചിത്രത്തില്‍ തന്റെ റോള്‍ വളരെ മനോഹരമാണെന്നാണ് നയന്‍സിന്റെ പക്ഷം. സംവിധായകന്‍ പ്രഭാകരനായതിനാല്‍ ആരാധകര്‍ക്കും അങ്ങനെ പ്രതീക്ഷിക്കാം.