താനും പ്രഭുവും വേര്‍പിരിയലിന്റെ വക്കിലാണെന്ന രീതിയില്‍ വന്ന വാര്‍ത്തകളോട് നയന്‍താര ശക്തിയായി പ്രതികരിച്ചു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രഭുവും താനും വഴിപിരിയുന്നുവെന്ന് താന്‍ തന്നെ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നയന്‍സ് വെളിപ്പെടുത്തിയത്.

”ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാനാവില്ല. വിവിധ ഭാഷകളില്‍ സിനിമാ സംവിധാനവുമായി ഓടി നടക്കുന്ന പ്രഭു ബിസിയാണ്ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ കേട്ട് ചിരിയാണ് വന്നത്. ഉടന്‍ ഞങ്ങളുടെ വിവാഹത്തീയതി മാധ്യമങ്ങളെ അറിയിക്കും”നയന്‍താരയുടെ പ്രഖ്യാപിച്ചു.

പ്രഭുവിന് സ്വന്തം കുട്ടികളോടുള്ള സ്‌നേഹക്കൂടുതല്‍ മൂലം നയന്‍താരയും പ്രഭുദേവയും തമ്മില്‍ അകലുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹവുമായി മുന്നോട്ടുപോകേണ്ടെന്ന് ഇരുവരും തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏറെക്കാലമായി കോളിവുഡും മോളിവുഡും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന കാര്യമാണ് നയന്‍സ് – പ്രഭുദേവ പ്രണയം. പ്രണയബന്ധം വിവാഹത്തിലെത്തിക്കുന്നതിന്റെ മുന്നോടിയായി പ്രഭുദേവ തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. പ്രഭുവിനുവേണ്ടി നയന്‍സ് ഹിന്ദുമതത്തിലേക്ക് മാറുകയും ചെയ്തു. ഇതിനിടയിലാണ് ഇവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വന്നതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.