രണ്ട് സുന്ദരികള്‍ തമ്മില്‍ ഒരുമിച്ച് കണ്ടാല്‍ അവിടെ തീപാറുമെന്ന് നമ്മള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ തെന്നിന്ത്യന്‍ നായികമാരുടെ കാര്യത്തില്‍ അത് തെറ്റാണെന്ന് തെളിഞ്ഞു. തെന്നിന്ത്യന്‍ ഗ്ലാമര്‍ വസന്തം നയന്‍താരയും ‘അഭിനവ നയന്‍താര’ എന്ന് വിശേഷിപ്പിക്കാവുന്ന അമലപോളുമാണ് ഈ താരസുന്ദരികള്‍.

ഒരു വനിതാ മാഗസിനില്‍ വന്ന അമലയുടെ ചിത്രങ്ങളാണ് ഈ താരങ്ങളെ തമ്മില്‍ അടുപ്പിച്ചത്. അമലയുടെ ഗ്ലാമര്‍ പോസുകള്‍ കണ്ട നയന്‍സ് നടിയെ അഭിനന്ദിച്ചുകൊണ്ട് ഒരു എസ്.എം.എസ് അയച്ചു. ചിത്രങ്ങളില്‍ അമല ഏറെ സുന്ദരിയായിട്ടുണ്ടെന്നും അതിലൊന്ന് കണ്ടപ്പോള്‍ പ്രിയങ്കചോപ്രയാണെന്ന് തോന്നിയെന്നും നയന്‍താര തുറന്നടിച്ചു. മാസങ്ങള്‍ക്കുള്ളില്‍ അമല ഉണ്ടാക്കിയെടുത്ത മാറ്റം അഭിനന്ദനാര്‍ഹമാണെന്നും നയന്‍താര സന്ദേശത്തില്‍ പറയുന്നു.

നയന്‍സിന്റെ എസ്.എം.എസ് കിട്ടിയ അമല സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നാണ് അവരുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. നിങ്ങളില്‍ നിന്ന് വന്ന ഈ വാക്കുകള്‍ അമൂല്യമായാണ് താന്‍ കരുതുന്നതെന്നും നിങ്ങളെപ്പോലെയാവാന്‍ മറ്റൊരു നടിക്കുമാവില്ലെന്നും അമല മറുപടിയയച്ചു.

കേരളത്തില്‍ നിന്നെത്തി തെന്നിന്ത്യയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായി മാറിയ നടന്‍താരയുടെ അഭിനന്ദനം ലഭിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ഈ സംഭവം വിവരിച്ചുകൊണ്ട് അമല പറഞ്ഞത്. പുരുഷകേന്ദ്രീകൃതമായ സിനിമാ വ്യവസായ മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കിയ ആളാണ് നയന്‍താര. ഗ്ലാമര്‍താരം എന്നതിലപ്പുറം നല്ലൊരു അഭിനേതാവുകൂടിയാണ് നയന്‍താരയെന്നും അമല വ്യക്തമാക്കി.