സിനിമ ഒരു കാരണവശാലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന്‌ നയന്‍താര.വിവാഹം മുന്നില്‍ക്കണ്ട്‌ താന്‍ സിനിമകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു നയന്‍താര.

പുതിയ ചിത്രമായ ബോസ്‌ എങ്കിറ ഭാസ്‌ക്കരന്റെ ഷൂട്ടിംഗ്‌ തീര്‍ന്നതിന്‌ ശേഷം ചെന്നൈയില്‍ വച്ചാണ് നയന്‍സ് മാധ്യമങ്ങളോട്‌ സംസാരിച്ചത്‌. സിനിമകള്‍ കുറയ്‌ക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയില്‍ യാതൊരു സത്യവുമില്ല. ഞാന്‍ പറഞ്ഞകാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു-നയന്‍സ്‌ പറയുന്നു.

താനൊരു സാധാരണ പെണ്‍കുട്ടിയാണെന്നും വിവാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കാറുണ്ടെന്നും നയന്‍താര പറഞ്ഞു.