എഡിറ്റര്‍
എഡിറ്റര്‍
ഡേര്‍ട്ടി പിക്ചര്‍ കാണാനിഷ്ടമാണ്, അഭിനയിക്കാന്‍ താല്‍പര്യമില്ല: നയന്‍താര
എഡിറ്റര്‍
Friday 18th May 2012 11:27am

ചെന്നൈ: സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് നയന്‍താര. ആദ്യം സില്‍ക്കാകാന്‍ ലഭിച്ച അവസരം നയന്‍താര വേണ്ടെന്നു വയ്ക്കുകയും പിന്നീട് സില്‍ക്കാകാന്‍ പാതി സമ്മതം മൂളുകയും ചെയ്‌തെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിനെതുടര്‍ന്നാണ് നയന്‍സ് ഇങ്ങനെ പ്രതികരിച്ചത്.

ഡേര്‍ട്ടി പിക്ചര്‍ കാണാന്‍ എനിക്ക് താല്പര്യമുണ്ട്. എന്നാല്‍ ഡേര്‍ട്ടിയാകാന്‍ താല്പര്യമില്ലെന്ന് നയന്‍സ് വ്യക്തമാക്കി.

ഡേര്‍ട്ടി പിക്ചറിലെ കഥാപാത്രം അവതരിപ്പിക്കാനുള്ള ധൈര്യം തനിക്കില്ല. ഈ ആവശ്യം പറഞ്ഞ് ആരും തന്നെ സമീപിച്ചിട്ടില്ല. ആരെങ്കിലും വന്നാല്‍ തന്നെ താന്‍ അത് സ്വീകരിക്കില്ലെന്നും നയന്‍താര തുറന്നടിച്ചു.

ഡേര്‍ട്ടിപിക്ചറിന്റെ ഹിന്ദി വേര്‍ഷന്‍ ഇഷ്ടമായെന്ന് പറഞ്ഞ് നയന്‍താര അത് തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അത്ര സ്വീകരിക്കില്ലെന്നും അഭിപ്രായപ്പെട്ടു.

ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്, തെലുങ്ക് പതിപ്പില്‍ അഭിനയിക്കാന്‍ വന്‍തുകയാണ് നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്തിരുന്നതത്രേ. ചിത്രം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ച സമയത്ത് തന്നെ വിദ്യ ചെയ്ത റോളില്‍ ഏക്ത കപൂര്‍ കണ്ടത് നയന്‍സിനെയായിരുന്നു.

അജിത്ത് ആര്യ ടീമിന്റെ വിഷ്ണുവര്‍ദ്ധന്‍ ചിത്രം, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ഗോപീച ന്ദിന്റെ ദ്വിഭാഷാ ചിത്രം എന്നിവയിലൂടെ രണ്ടാം വരവിനൊരുങ്ങുകയാണ് നയന്‍താരയിപ്പോള്‍. അനുഷ്‌കാ ഷെട്ടിയെയും റിച്ച ഗംഗോപാധ്യായയെയും സില്‍ക്കാകാന്‍ നിര്‍മാതാക്കള്‍ സമീപിച്ചെങ്കിലും അവരും പല കാരണങ്ങളാല്‍ ഓഫര്‍ സ്വീകരിച്ചിട്ടില്ല.

Advertisement