ചെന്നൈ: പതിവ്രതയുടെ പ്രതീകമായ സീതാദേവിയായി നയന്‍താര എത്തുന്നു. തെലുങ്ക് ചിത്രമായ രാം രാജ്യയിലാണ് നയന്‍ താര സീതയായെത്തുന്നത്. എന്‍.ടി രാമറാവുവിന്റെ മകന്‍ ബാലകൃഷ്ണയാണ് രാമനാവുന്നത്.

എന്നാല്‍ നയന്‍ സീതയാക്കാന്‍ തീരുമാനിച്ചതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. നടനും സംവിധായകനുമായ പ്രഭുദേവയുടെ പതിവ്രതയായ റംലത്തിന്റെ ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്ന നയന്‍താരയ്ക്ക സീതയുടെ വേഷം ചെയ്യാന്‍ അര്‍ഹതയില്ലെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ഈ വിവാദങ്ങള്‍ക്ക് ചൂട് പിടിക്കുമ്പോഴും നയന്‍സ് തന്നെ സീതയായാല്‍ മതി എന്നാണ് നിര്‍മാതാക്കളടെ തീരുമാനം. ഇതനുസരിച്ച് നയന്‍താരയുമായി നിര്‍മാതാക്കള്‍ കരാറും ഒപ്പിട്ടുകഴിഞ്ഞു. വൈകാതെ ഷൂട്ടിംഗ് ആരംഭിക്കും.

യാഥാര്‍ത്ഥ രാമായണ് കഥ തന്നെയാണ് സിനിമയാവുന്നത്.