നയന്‍താര വീണ്ടും മലയാളത്തിലേക്ക്. അമല്‍നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലൂടെയാണ് നയന്‍സിന്റെ തിരിച്ചുവരവ്.

Ads By Google

ചിത്രത്തില്‍ നായിക കഥാപാത്രം ചെയ്യാനായി സംവിധായകന്‍ നയന്‍സിനെ സമീപിച്ചിട്ടുണ്ട്. നടിയുടെ ഡേറ്റിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഡേറ്റ് ക്രമീകരിക്കാനാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ത്രിഡിയിലാണ് ഒരുക്കുന്നത്.

മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രമായിട്ടാവും രംഗത്തെത്തുക. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവനും പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റേതാണ് സംഗീതം.

ഒരു സമകാലീന രാഷ്ട്രീയ ചിത്രമല്ല അരിവാള്‍ ചുറ്റിക നക്ഷത്രം. ആയിരത്തിത്തൊളളായിരത്തി നാല്‍പ്പതുകള്‍ക്കും അമ്പതുകള്‍ക്കുമിടയിലുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.

ഡിസംബര്‍ ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മൂന്നാറും വയനാടുമാണ് പ്രധാന ലൊക്കേഷന്‍.