നയന്‍താരയും പ്രഭുദേവയും തന്റെ പേരില്‍ തമ്മില്‍ തല്ലേണ്ടെന്ന് നടി ഹന്‍സിക മൊത് വാനി.

പ്രഭുദേവയോട് തനിക്ക് പ്രണയമൊന്നുമില്ല, ഞാന്‍ സഹോദരനെപ്പോലെയാണ് പ്രഭുസാറിനെ കാണുന്നത്, അതിനാല്‍തന്നെ തനിക്കെതിരെയുള്ള ഗോസിപ്പുകള്‍ അവസാനിപ്പിക്കാനും ഹന്‍സിക ആവശ്യപ്പെട്ടു.

ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹന്‍സികയും പ്രഭുദേവയും അടുത്തിടപഴകിയെന്നും അതറിഞ്ഞ നയന്‍താര പൊട്ടിത്തെറിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചതാണ് ഹന്‍സിക.

ഈ വാര്‍ത്തകളെല്ലാം വെറും ഗൊസിപ്പുകള്‍ മാത്രമാണ്. താനും പ്രഭുസാറും തമ്മില്‍ കണ്ടിട്ട് കുറച്ചുകാലമായി. നയന്‍താരയെ ഞാന്‍ ഒരേയൊരു തവണ മാത്രമേ കണ്ടിട്ടുള്ളൂ.നല്ല വ്യക്തിത്വമാണ് നയന്‍താരയുടേത്. പ്രഭുദേവയും നയനും നല്ല ജോഡികളാണ്, ഹന്‍സിക അടിവരയിടുന്നു.

എന്തായാലും ഈ വാര്‍ത്ത കേട്ട് ഞെട്ടിയത് റംലത്താണ്. നയനും പ്രഭുവും തമ്മില്‍ വഴക്കായെന്നു കേട്ടപ്പോള്‍ പറഞ്ഞ നേര്‍ച്ചകളൊക്കെ നല്‍കിയതാണ് റംലത്ത്. പക്ഷേ പുതിയ വാര്‍ത്ത കേട്ട് റംലത്തിന് ബോധക്കേടുണ്ടായെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.