ചെന്നൈ: വിവാദ പ്രണയജോഡികളായ പ്രഭുദേവയുടേയും നയന്‍താരയുടേയും ചുംബരംഗത്തിന്റെ ഫോട്ടോകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതായി ചില വെബസൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ നയനും പ്രഭുവും ഹൈദരാബാദില്‍ ജൂണ്‍ അഞ്ചിന് വിവാഹം കഴിച്ചു എന്നും വാര്‍ത്തകളുണ്ട്. ഈ വാര്‍ത്തയോട് ഇരുവരുടേയും കുടുംബങ്ങള്‍ പ്രതികരിച്ചിട്ടില്ല.

വാര്‍ത്ത ശരിയാണെങ്കില്‍ ഇതു രണ്ടാം തവണയാണു നയന്‍താരയുടെ ചുംബനചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരക്കുന്നത്. നേരത്തേ നടന്‍ ചിമ്പുവുമൊത്തുളള നയന്‍താരയുടെ ചുബനരംഗങ്ങളാണു നെറ്റിലൂടെ പരന്നിരുന്നത്. ചിമ്പുവും നയന്‍താരയും മുമ്പു പ്രണയത്തിലാണെന്നു വാര്‍ത്തയുണ്ടായിരുന്നു. അക്കാലത്തെടുത്ത ചിത്രം ചിമ്പു തന്നെയാണു പ്രണയം തകര്‍ന്നപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതെന്നായിരുന്നു ഗോസിപ്പുകള്‍.

നയന്‍സിന്റെയും പ്രഭുവിന്റെയും പ്രണയത്തെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ കോടതിവരെ എത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ഇവരുടെ ചുംനരംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരക്കുന്നതായി വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.