ചെന്നൈ: തനിക്കും കാമുകി നയന്‍സിനുമെതിരെ പരാതി നല്‍കിയ റംലത്ത് തന്റെ ഭാര്യയല്ലെന്ന് പ്രഭുദേവ. താനും റംലത്തുമായുള്ള വിവാഹം നിയമപ്രകാരമായിരുന്നില്ലെന്നും ഇത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമുള്ള പ്രഭുവിന്റെ വാദം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്.

വിവാഹം നിയമപരമല്ലെങ്കില്‍ പ്രഭുവിനും നയന്‍സിനുമെതിരെ പരാതി നല്‍കാനുള്ള അര്‍ഹത റംലത്തിനുണ്ടാവില്ല.

നവംബര്‍ 23ന് കോടതിയില്‍ ഹാജരാവണമെന്ന നോട്ടീസ് നയന്‍സിനും പ്രഭുവിനും ലഭിച്ചിട്ടുണ്ട്. വിവാഹം നിയമപരമല്ല എന്ന വാദത്തിലൂന്നിയായിരിക്കും പ്രഭുവിന്റെ അഭിഭാഷകന്‍ റംലത്തിന്റെ ആരോപണങ്ങളെ നേരിടുകയെന്നാണ് കരുതുന്നത്.റംലത്തിനെ നേരിടാന്‍ പ്രഭുദേവ പ്രഗല്ഭരായ അഭിഭാഷകരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ പ്രഭുവിന്റെ വാദം തെറ്റാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് റംലത്ത്. ഇതിന് വേണ്ട രേഖകള്‍ ഇവര്‍ ശേഖരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ക്ക് പുറമേ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രഭു പിതാവാണെന്ന കാര്യം വ്യാക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റംലത്ത് പറയുന്നു. എന്നാല്‍ വിവാഹം നിയമപരമല്ലാത്ത സാഹചര്യത്തില്‍ കോടതി ഇതൊക്കെ തെളിവായി സ്വീകരിയ്ക്കുമോയെന്ന് കണ്ടുതന്നെ അറിയണം.