നയന്‍താരയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റണമെന്ന പ്രഭുദേവയുടെ ആക്ഷന് കോടതി നോ പറഞ്ഞു. നയന്‍സിനും പ്രഭുദേവയ്ക്കുമെതിരേ പ്രഭുദേവയുടെ ഭാര്യ റംലത്ത് നല്‍കിയ പരാതിയിന്‍മേലാണ് പ്രഭുദേവയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. പ്രഭുദേവയുടെ ആസ്തികള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

അടുത്തിടെ പ്രഭുദേവ തന്റെ ആസ്തികളില്‍ കുറച്ച നയന്‍സിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിനു നിയമപ്രാബല്യം ഉണ്ടാവില്ല. ഇതുകൂടാതെ പ്രഭുവിന്റെ ബാങ്ക് ബാലന്‍സ് സംബന്ധമായ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Subscribe Us:

റംലത്ത് നല്‍കിയ പരാതിപ്രകാരം കുടുംബ കോടതിയല്‍ ഹാജരാകാത്ത നയന്‍സിനും പ്രഭുദേവയ്ക്കും കോടതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്. നവംബര്‍ 23ന് ഹാജരാകാത്തപക്ഷം ഇരുവരെയും അറസ്റ്റു ചെയ്യുമെന്ന അന്ത്യശാസനവും കോടതി നല്‍കി. ഇരുവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

നയന്‍സും പ്രഭുവും ഡിസംബറില്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ടാണ് റംലത്ത ് കോടതിയെ സമീപിച്ചത്.