Categories

റംലത്ത് ഒഴിഞ്ഞു: പ്രഭുവിന്റെ ഇപ്പോഴത്തെ പാര മതം?

nayanthara-prabhu-devda marriageനയന്‍സ്-പ്രഭുദേവ പ്രണയമുണ്ടാക്കിയ ഒച്ചപ്പാടുകളെല്ലാം ഏതാണ്ടൊന്നടങ്ങിയതാണ്. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ അവസാന നിമിഷത്തില്‍ മറ്റൊരു പ്രശ്‌നം കൂടി കമിതാക്കളുടെ ഉറക്കം കെടുത്തുകയാണ്.

പ്രശ്‌നക്കാര്‍ മറ്റാരുമല്ല. നയന്‍സിന്റെ മാതാപിതാക്കള്‍ തന്നെ. നയന്‍താരയെ വിവാഹം കഴിക്കണമെങ്കില്‍ പ്രഭുദേവ മതം മാറണമെന്നാണ് ഇവരുടെ ഡിമാന്റ്.

റോമന്‍ കത്തോലിക്കാ വിഭാഗക്കാരിയാണ് നയന്‍താര എന്ന ഡയാന കുര്യന്‍. മകള്‍ നടിയാകുന്നതും ഗ്ലാമര്‍പ്രദര്‍ശനം നടത്തുന്നതും പ്രണയിക്കുന്നതുമൊക്കെ കണ്ണും അടച്ച് സപ്പോര്‍ട്ട് ചെയ്ത മാതാപിതാക്കള്‍ മതത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നാണ് കേള്‍ക്കുന്നത്. അതിനാല്‍ നയന്‍താരയെ വിവാഹം കഴിക്കണമെങ്കില്‍ പ്രഭു ക്രിസ്റ്റ്യാനിയാവേണ്ടിവരും.

മുമ്പ് പ്രഭുവിനെ വിവാഹം കഴിക്കാന്‍ മുന്‍ ഭാര്യ റംലത്ത് മതം മാറി ലതയായിരുന്നു. ഇതുതന്നെയാണ് ഇപ്പോള്‍ പ്രഭുവിന്റെ അവസ്ഥയും. എന്തായാലും റംലത്തിനെ പോലെ പ്രഭു പ്രണയസാഫല്യത്തിനായി മതം മാറുമോ എന്ന് കാത്തിരുന്ന് കാണാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.