പ്രഭുദേവയെ സ്വന്തമാക്കാന്‍ എന്തും ചെയ്യുമെന്ന വാശിയിലാണ് തെന്നിന്ത്യന്‍ താര റാണി നയന്‍താര. വിവാഹം ഉടനുണ്ടാവുമെന്നാണ് നയന്‍സിനോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.   വിവാഹത്തിന് മുന്നോടിയായി മതം മാറാന്‍ ഒരുങ്ങുകയാണ് നയന്‍സ്. മൂന്ന് കുട്ടികളുടെ അച്ഛനായ പ്രഭുദേവയെ വിവാഹം ചെയ്യാന്‍ ​എനത് വിട്ടുവീഴ്ച്ചയ്ക്കും തെയ്യാറാണെന്നാണ് നയന്‍താരയുടെ പക്ഷം.

പ്രഭുദേവയെ സ്വന്തമാക്കാന്‍ ഹിന്ദുമതത്തിലേക്കാണ് നയന്‍താര മതംമാറുന്നത്.  മതംമാറ്റം പൂര്‍ത്തിയായാല്‍ ഉടന്‍വിവാഹമുണ്ടാവും. കേരളത്തിലെ ഒരു പ്രധാന ക്ഷേത്രത്തിലാണ്  വിവാഹം നടത്താനാണ്  ഇരുവരുടെയും തീരുമാനം.

Subscribe Us:

വിവാഹത്തിന് ഒരുക്കങ്ങള്‍ തകൃതിയായതോടെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നയന്‍താര ചിത്രങ്ങളുടെ ഷൂട്ടിങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ചില പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രഭുദേവയെ വിവാഹം ചെയ്ത റംലത്ത് തന്‍റെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.