എഡിറ്റര്‍
എഡിറ്റര്‍
വാലന്റൈന്‍സ് ഡേക്ക് നയന്‍സിന്റെ കതിര്‍വേലന്‍ കാതല്‍
എഡിറ്റര്‍
Saturday 11th January 2014 12:53pm

nayans

വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കള്‍ക്കായി നയന്‍ താരയുടെയും ഉദയനിധി സ്റ്റാലിന്റെയും ചിത്രം ‘ഇത് കതിര്‍വേലന്‍ കഥൈ’ വരുന്നു. ജനുവരി 20 ന് ഓഡിയോ ഇറങ്ങുന്ന ചിത്രം ഫെബ്രുവരി 14ന് പ്രേക്ഷകരിലേക്കെത്തും.

സുന്ദരപാണ്ഡ്യത്തിലൂടെ പ്രശസ്തനായ  എസ്.ആര്‍ പ്രഭാകരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഹനുമാന്‍ ഭക്തനായ ഒരു യുവാവ് സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതിലൂടെ ഉണ്ടാകുന്ന മാറ്റമാണ് രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഇടത്തരം കുടുംബത്തില്‍പ്പെട്ട സാധാരണക്കാരിയായ പവിത്ര എന്ന കഥാപാത്രത്തെ നയന്‍ താരയും തൊഴില്‍ രഹിതനായ ഹനുമാന്‍ ഭക്തന്റെ വേഷത്തില്‍ ഉദയനിഥി സ്റ്റാലിനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

മയക്കം എന്ന, ത്രീ എന്ന ചിത്രങ്ങളുടെ എയ്‌സ് ഫോട്ടോഗ്രാഫര്‍ സുന്ദര്‍ രാമുവും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement