എഡിറ്റര്‍
എഡിറ്റര്‍
നായനാര്‍ ശവകുടീരത്തിലെ സ്തൂപം തകര്‍ത്ത നിലയില്‍
എഡിറ്റര്‍
Saturday 30th November 2013 6:49am

nayanar

കണ്ണൂര്‍: പയ്യാമ്പലത്ത് മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ ശവകുടീരത്തിലെ സ്തൂപം തകര്‍ത്ത നിലയില്‍.

സ്തൂപത്തിന്റെ രണ്ട് കല്ലുകള്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. മൂന്നിടത്ത് ഭാഗികമായും തകരാറുണ്ട്.

സ്തൂപത്തിന്റെ മേല്‍ഭാഗം തകര്‍ക്കുകയും തകര്‍ത്ത ഭാഗങ്ങള്‍ തൊട്ടടുത്തുള്ള സുകുമാര്‍ അഴീക്കോടിന്റെ സ്മാരകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്നലെ വൈകിട്ടാണ് സ്തൂപത്തിന് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ശവകുടീരത്തിന് പൊലീസ്  കാവല്‍ ഏര്‍പ്പെടുത്തി.

സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം അറിയിച്ചു. ധാരാളം പ്രമുഖരുടെ ശവകുടീരങ്ങളും സ്മാരകങ്ങളും നിലവിലുള്ള പയ്യാമ്പലം കടപ്പുറം ഏറെക്കാലമായി സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും സി.പി.ഐ.എം ആരോപിച്ചു.

ശവകുടീരത്തിന് നേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. പയ്യാമ്പലത്ത് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി.

അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് സി.പി.ഐ.എം നഗരത്തില്‍ പ്രകടനം നടത്തും.

Advertisement