തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ കാര്‍ തകര്‍ത്ത കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. കേസ് പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കീഴ്‌ക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കി. ഇതിനെതിരേ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കവേയാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം മേയര്‍ സി ജയന്‍ ബാബു, സി പി ഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി 14 സി പി ഐ എം പ്രവര്‍ത്തകരാണ് കേസില്‍ പ്രതികള്‍. 1997 ഡിസംബര്‍ ഏഴിന് കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിന് സി പി ഐ എം നടത്തിയ പ്രകടനം അക്രമാസക്തമാവുകയും നായനാരുടെ കാര്‍ ആക്രമിക്കപ്പെടുകയുമായിരുന്നു.