പെരുമ്പിലാവ്: കോട്ടോല്‍ നായാടി കോളനിക്കാര്‍ക്കായുള്ള കടവല്ലൂര്‍ പഞ്ചായത്തിന്റെ വീട് നിര്‍മ്മാണ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

24 വീടുകളുടെ നിര്‍മ്മാണം ഒരു വര്‍ഷം മുമ്പാണ തുടങ്ങിയത്. എന്നാല്‍ പൂര്‍ത്തിയായ നാല് വീടുകള്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. കക്കൂസുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.നിര്‍മ്മാണ പദ്ധതിയിലെ അഴിമതിയും അപാകതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.

ഡിസിസി സെക്രട്ടറി ജോസഫ് ചാലിശ്ശേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ പി സിസി അംഗം എ പി മുഹമ്മദാലി, ഡിസിസി അംഗങ്ങളായ എന്‍ കെ അലി, സി ഗോവിന്ദന്‍നായര്‍, മണ്ഡലം പ്രസിഡണ്ടുമാരായ കെ. വിശ്വംഭരന്‍, അഡ്വ. വി സി ലത്തീഫ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജാഫര്‍, ജമാല്‍ കോട്ടോല്‍, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.