ആലപ്പുഴ:  കേരളത്തിന്റെ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. ഒറീസ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വനമേഖലകളിലേക്ക് നക്‌സലൈറ്റുകള്‍ എത്തുന്നതെന്നും ഡി.ജി.പി വ്യക്തമാക്കി. സ്റ്റുഡന്റ് പോലീസ് ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെത്തുന്ന മാവോവാദികളെ പീടികൂടാന്‍ വനംകുപ്പുമായി ചേര്‍ന്ന് തിരച്ചില്‍ തുടരുന്നുണ്ട്. ഇവര്‍ കേരളത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി തെളിഞ്ഞിട്ടില്ല. സ്വന്തം സംസ്ഥാനങ്ങളില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിത്താവളം തേടിയാണ് ഇവര്‍ കേരളത്തിലെത്തുന്നതെന്നും ഡി.ജി.പി പറഞ്ഞു.

കേരളത്തിന്റെ ഉള്‍വനങ്ങളില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞദിവസം വനംമന്ത്രി കെ.ബി ഗണേഷ്‌കുമാറും പറഞ്ഞിരുന്നു

Malayalam News

Kerala News in English