ചത്തിസ്ഗഡ്: ചത്തിസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ അഞ്ചു സുരക്ഷ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്നു പേര്‍ ബി എസ് എഫ് ജവാന്‍മാരാണ്. ഒരു ജവാന് പരിക്കേറ്റു.

ബുസ്‌കി ഗ്രാമത്തില്‍ ദുര്‍ഗ് പോലിസ് സ്റ്റേഷനു സമീപം ബി എസ് എഫും സംസ്ഥാന പോലിസും സംയുക്തമായി പട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ അക്രമിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ അഞ്ചിനു തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ടെന്നും കാന്‍കെര്‍ എസ് പി അജയ് യാദവ് മാധ്യമപ്രവര്‍ക്കരോടു പറഞ്ഞു.