Categories

Headlines

ന­ക്‌­സല്‍ ക്രൂ­ര­ത തെ­റ്റാ­യ വാര്‍­ത്ത: ഛ­ത്തീ­സ്ഗ­ഡ് ഡി ജി പി

Former BSF DG to probe Dantewada attackന്യൂ­ദല്‍­ഹി: സി ആര്‍ പി എ­ഫ് ജ­വാന്‍­മാ­രു­ടെ മൃ­ത­ദേ­ഹ­ത്തോ­ട് മാ­വോ­വാ­ദി­കള്‍ ക്രൂ­ര­മാ­യി പെ­രു­മാ­റി­യെ­ന്ന വാര്‍­ത്ത തെ­റ്റാ­ണെ­ന്ന് ഛ­ത്തീ­സ്ഗ­ഡ് ഡി ജി പി വി­ശ്വ­ര­ഞ്­ജന്‍. ക­ഴി­ഞ്ഞ ദിവ­സം ഛ­ത്തീ­സ്­ഗ­ഡില്‍ ന­ക്‌­സല്‍ ആ­ക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെ­ട്ട സി ആര്‍ പി എ­ഫ് ജ­വാ­ന്‍­മാ­രു­ടെ ക­ഴു­ത്ത് അ­റു­ത്തു­വെ­ന്നാ­യി­രുന്നു റി­പ്പോര്‍­ട്ടു­കള്‍ പുറ­ത്തു വ­ന്ന­ത്.

ഇ­ത്ത­ര­ത്തില്‍ ഒ­രു സി ആര്‍ പി എ­ഫ് ജ­വാനും പീ­ഡി­പ്പി­ക്ക­പ്പെ­ട്ടി­ട്ടി­ല്ലെന്നും എല്ലാ­വരും വെ­ടി­യേ­റ്റാ­ണ് മ­രി­ച്ച­തെന്നും ഡി ജി പി വ്യ­ക്ത­മാ­ക്കി. തൊ­ണ്ട­യു­ടെ ഭാഗ­ത്ത് നി­രവ­ധി ത­വ­ണ വെ­ടി­യേ­റ്റാല്‍ അ­വി­ടെ മു­റി­ച്ചു മാ­റ്റി­യ ത­ര­ത്തി­ലു­ള്ള അ­ട­യാ­ള­മു­ണ്ടാ­കു­മെ­ന്നും ഇ­ത് ക­ണ്ട് തെ­റ്റി­ദ്ധ­രി­ച്ചാ­ണ് ക­ഴു­ത്ത് അ­റു­ത്ത­താ­യി തെ­റ്റി­ദ്ധ­രി­ച്ച­തെന്നും ഡി ജി പി വ്യ­ക്ത­മാ­ക്കി.

ഏ­റ്റു­മു­ട്ട­ലില്‍ 11 ന­ക്‌­സ­ലു­കള്‍ കൊല്ല­പ്പെ­ട്ടി­ട്ടു­ണ്ട്. അ­ഞ്ചു പേര്‍­ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേല്‍­ക്കു­കയും ചെ­യ്തു. കാ­ടി­നക­ത്ത് ന­ട­ക്കു­ന്ന യു­ദ്ധ­ത്തില്‍ ലോ­ക ഒന്നാം ന­മ്പര്‍ സൈ­ന്യ­ത്തിനും ചു­വ­ടു­കള്‍ പി­ഴ­ക്കും. ന­ക്‌­സല്‍ വി­രുദ്ധ പോ­രാ­ട്ട­ത്തില്‍ സി ആര്‍ പി എ­ഫ് വീണ്ടും പ­ങ്കെ­ടു­ക്കു­മെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

അ­തേ­സമയം ഒറീസയിലെ കിയോഞ്ജാര്‍ ജില്ലയില്‍ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകള്‍ വധിച്ചു. പൊലീസിനു വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് കൈലാഷ് മൊഹന്ത, തുണ ബഹേര എന്നിവരെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. 30 പേരടങ്ങുന്ന മാവോയിസ്റ്റ് ഇവരെ വീടുകളില്‍ നിന്നു തട്ടിക്കൊണ്ടു പോയ ശേഷം വധിക്കുകയായിരുന്നു. ഇരുവരുടെയും വീടുകള്‍ തീ വച്ചു നശി­പ്പി­ച്ചി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ