Categories

ചില സാംസ്‌കാരിക നായകര്‍ നക്‌സലൈറ്റുകള്‍: കെ. മുരളീധരന്‍

k-muraleedaranകല്‍പ്പറ്റ: പുതിയ സാംസ്‌കാരിക നായകന്‍മാരില്‍ ചില നക്‌സലൈറ്റുകളുണ്ടെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ഇവര്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ കരുണാകരന്റെ നേട്ടങ്ങള്‍ പുതുതലമുറക്ക് അറിയില്ല. കേരളത്തില്‍ വേരോടിയിരുന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്തത് അദ്ദേഹമാണ്. എന്നാല്‍ നക്‌സലൈറ്റുകളെ നേരിടുന്നതിനിടെ ഉണ്ടായ രാജന്‍ തിരോധാനക്കേസ് ദൗര്‍ഭാഗ്യകരമാണ്. എല്‍.ഡി.എഫ്. ഭരണകാലത്ത് എത്രയോ മന്ത്രിമാര്‍ക്കെതിരെ കോടതി പരാമര്‍ശമുണ്ടായിട്ടുണ്ട്. അന്നൊന്നും മന്ത്രിമാര്‍ രാജിവെച്ചിട്ടില്ല. അവര്‍ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടുകയായിരുന്നു.

രാജന്‍ തിരോധാനക്കേസില്‍ ഹൈക്കോടതി ജഡ്ജി സുബ്രഹ്മണ്യന്‍ പോറ്റിയാണ് കെ. കരുണാകരനെ ഉള്‍പ്പെടുത്തിയത്. അന്ന് വേണമെങ്കില്‍ കരുണാകരന് ഡി.ജി.പിയുടെ മേല്‍ പഴി ചാരി രക്ഷപെടാമായിരുന്നു. പകരം അദ്ദേഹം രാജിവെച്ചു. സുബ്രഹ്മണ്യന്‍ പോറ്റിയുടെ രാഷ്ട്രീയം പിന്നീട് എല്ലാവര്‍ക്കും മനസിലായി. തനിക്കെതിരെ കോടതി വിധിയുണ്ടായപ്പോഴൊന്നും കരുണാകരന്‍ ജഡ്ജിമാരെ ശുംഭന്‍മാരെന്നു വിളിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Malayalam news

Kerala news in english

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.