ന്യൂദല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ.ജി ലക്ഷ്മണ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് മൂന്നുമാസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ തീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ ലക്ഷമണയ്ക്ക് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലവിധി ലഭിച്ചിരുന്നില്ല.

വധശിക്ഷ നല്‍കണമെന്ന സി.ബി.ഐയുടെ വാദംതള്ളിയാണ് പ്രത്യേക കോടതി ജഡ്ജി കെ.വിജയകുമാര്‍ ലക്ഷ്മണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയായ മുന്‍ ഡി.ജി.പി പി. വി വിജയനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയക്കുകയായിരുന്നു.