Categories

വര്‍ഗീസ് വധം: ശിക്ഷാ വിധി ഇന്ന്

കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്. കേസില്‍ രണ്ടാം പ്രതി മുന്‍ ഐ.ജി ലക്ഷ്മണ കുറ്റക്കാരനെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.

കേസിലെ മൂന്നാം പ്രതിയായ മുന്‍ ഡി.ജി.പി പി. വി വിജയനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു. വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തശേഷം കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നെന്ന സി.ബി.ഐയുടെ വാദം കോടതി ശരിവച്ചു. പ്രതി തീവ്രവാദിയാണെങ്കില്‍ പോലും കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലപ്പെടുക എന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. കൂടാതെ ഇത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനേറ്റ തീരാകളങ്കമാണെന്നും കോടതി പറഞ്ഞു.

ജന്മിമാര്‍ കര്‍ഷക തൊഴിലാളികളെയും അടിയാളരെയും അടിയാള ചൂഷണം ചെയ്തിരുന്നു അറുപതുകളിലാണ് വയനാട്ടില്‍ നക്‌സല്‍ പോരാട്ടങ്ങള്‍ ശക്തമായത്. പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ തുടക്കം കുറിച്ച പ്രസ്ഥാനത്തിന് വയനാട്ടില്‍ ശക്തമായ വേരുകളുണ്ടായി. വസന്തത്തിന്റെ ഇടിമുഴക്കമായി വര്‍ഗീസ് ജന്മികള്‍ക്കെതിരെയും ഭരണകൂടത്തിനെതിരെയും സായുധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജന്മിമാരുടെ കാടത്ത മനോഭാവത്തിനെതിരെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂമ്പാരക്കൊല്ലിയിലും കൂമന്‍കൊല്ലിയിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. അജിതയും തേറ്റമല കൃഷ്ണന്‍കുട്ടിയും ഗ്രോ വാസുവും കിസാന്‍ തൊമ്മനുമെല്ലാം എത്തിയതോടെ നക്‌സല്‍ഭീകരതയുടെ നിഴലിലേക്ക് വയനാടും വഴിപ്പെടുകയായിരുന്നു.

വര്‍ഗീസിനെത്തേടി രാപകലില്ലാതെ പോലീസുകാര്‍ കോളനികള്‍ കയറിയിറങ്ങി. ചെറുത്തുനില്‍പ്പ് ശക്തമായതോടെ കൂടുതല്‍ പോലീസ് വയനാട്ടില്‍ ക്യാമ്പ് ചെയ്തു. കിസാന്‍ തൊമ്മന്റെ മരണവും തേറ്റമലയുടെയും അജിതയുടെയും അറസ്റ്റും വര്‍ഗീസിന്റെ പോരാട്ടങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു. ഒടുവില്‍ ഒരു ആദിവാസിക്കുടിലില്‍നിന്നും വര്‍ഗീസിനെ പോലീസ് വലയിലാക്കി.

നക്‌സല്‍ വര്‍ഗീസ് പോലീസുമായി ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചു. മാനന്തവാടിയിലെ പോലീസ് സ്‌റ്റേഷന്‍പരിസരത്ത് പ്രദര്‍ശിപ്പിച്ചിരുന്ന വര്‍ഗീസിന്റെ മൃതദേഹം കാണാന്‍ ആളുകള്‍ തടിച്ചുകൂടി.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെയാണ് വര്‍ഗീസ് വധം വീണ്ടും വാര്‍ത്തയാകുന്നത്. 1999ല്‍ സി.ബി.ഐ. ഏറ്റെടുത്ത കേസില്‍ 71 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. വര്‍ഗീസിന്റെ സഹോദരനായ തോമസ് ഒന്നാംസാക്ഷിയും ജോസഫ് രണ്ടാം സാക്ഷിയുമായിരുന്നു.

One Response to “വര്‍ഗീസ് വധം: ശിക്ഷാ വിധി ഇന്ന്”

  1. Jawahar.P.Sekahr

    Welcome news, although “justice delayed is justice denied”

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.