കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ അന്തിമവാദം പൂര്‍ത്തിയായി. കൊച്ചി സി.ബി.ഐ കോടതിയാലാണ് വാദം നടന്നത്‌ .വര്‍ഗീസിനെ കൊല്ലുന്നത് കണ്ടവരുണ്ട

ഈ മാസം തന്നെ അന്തിമവിധി ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്‌. ഏപ്രില്‍ 6നാണ് വര്‍ഗീസ് കേസില്‍ വാദം ആരംഭിച്ചത്. ഭരണനേതൃത്വത്തിന് വര്‍ഗീസിനോടുള്ള പകയാണ് കൊലപാതകകാരണമെന്നാണ്‌ സി.ബി.ഐ വാദം.

മുന്‍ ഡി.ജി.പി വിജയന്‍, മുന്‍ ഐജി ലക്ഷ്്മണ എന്നവരാണ് കേസിലെ പ്രതികള്‍. മുന്‍ ഡി.ജി.പി, ഐജി എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ കൊലപാതക കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. മറ്റൊരു പ്രതിയായ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു.

1970 ഫിബ്രവരി 18 ന വയനാട്ടിലെ തിരുനെല്ലിയിലാണ് വര്‍ഗീസ് പ്രതികളായ പോലീസുകാരുടെ വെടിയേറ്റ് മരിച്ചത്.1990ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്റെ വെളിപ്പെടുത്തലോടെയാണ് കേസിന് പുതിയ മാനം കൈവന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ച് വര്‍ഗീസിനെ താന്‍ വെടിവെടിച്ചു കൊന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്നു കേസ് അന്വേഷിച്ച സി.ബി.ഐ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചു.

പഴയകാല നക്‌സല്‍ നേതാക്കളായ അന്വേഷി അജിത, ഗ്രോവാസു എന്നിവരടക്കം 71 പേരായിരുന്നു സാക്ഷികള്‍. ഇവരില്‍ നാലുപേര്‍ ജീവിച്ചിരിപ്പില്ല.

സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി എസ് വിജയകുമാറാണ് വര്‍ഗീസ് കേസില്‍ വാദം കേള്‍ക്കുന്നത്.