പറ്റ്‌ന: നക്‌സലുകള്‍ ബീഹാനറിലെ ബിസിനസ്സുകാര്‍ക്കെതിരെ തിരിയുന്നു . ബീഹാര്‍ ജാര്‍ഖണ്ഡിലെ ബിസിനസ്സുകരോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ ബീഹാറില്‍ പലയിടത്തും ഒട്ടിച്ചിട്ടുണ്ട.
ഇലക്ഷന്‍ നടത്തിപ്പിനായിരുന്നു ഈയിടെ ബീഹാറില്‍ നക്‌സല്‍ ഭീഷണി നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ തൊഴിലാളികളില്‍ നിന്നും പണം കൊള്ളയടിക്കാനും തുടങ്ങി. പഞ്ചായത്ത് ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ നക്‌സലുകള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും ഒട്ടിച്ചിട്ടുണ്ട്. ആക്രമണം ഭയന്ന് ഇതിനെതിരെ നടപടിയെടുക്കാന്‍ പോലീസും ഭയക്കുന്നു.