Categories

കേരളത്തില്‍ നക്‌സല്‍ സംഘടനകള്‍ കരുത്താര്‍ജിക്കുന്നതായി പോലീസ്

naxalതിരുവനന്തപുരം: സംസ്ഥാനത്തെ ദളിത് കോളനികളിലും സമരമുന്നേറ്റങ്ങളിലും നക്‌സല്‍, തീവ്രവാദ സംഘടനകള്‍ ആധിപത്യമുറപ്പിക്കുന്നതായി പൊലീസ്. ബുധനാഴ്ച വര്‍ക്കലയില്‍ ഹോട്ടലുടമ ശിവപ്രസാദിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു പോലീസിനു പുതിയ വിവരങ്ങള്‍ കിട്ടിയത്. വര്‍ക്കലക്കു സമീപം രണ്ടു കോളനികളില്‍ പഠനക്ലാസുകളും ആയുധ പരിശീലനവും നടന്നിരുന്നുവെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. പരിശീലനം നഭിച്ചവര്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ലഭിച്ചു. തുടര്‍ച്ചയായി കൊല നടത്തി സംസ്ഥാനത്ത് സ്വാധീനമറിയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പോലീസ് അറിയിച്ചു.

ശിവപ്രസാദിനെ കൊലപ്പെടുത്തിയശേഷം ഒന്നര കിലോമീറ്റര്‍ അകലെ ചായക്കട ഉടമ വേങ്ങവിളയില്‍ അശോകനെയും വധിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ്. രണ്ടു സംഭവങ്ങള്‍ക്കും സമാനതകളുണ്ടെന്നു പൊലീസ്.

ചെങ്ങറ സമര ഭൂമിയിലും നക്‌സല്‍ സാന്നിധ്യമുണ്ടെന്നാണ് പോലീസ് സംശയം. ചെങ്ങറ സമരഭൂമിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നു സമരസമിതി നേതാവ് ളാഹ ഗോപാലന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.