കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ വധിച്ചതിന് ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതി ലക്ഷ്മണയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജീവപര്യന്തം ശിക്ഷ വിധിച്ച കേസില്‍ ഇടക്കാല ജാമ്യം അസാധാരണമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

70 വയസ് കഴിഞ്ഞ ലക്ഷ്മണ ആരോഗ്യകരമായ പ്രശ്‌നങ്ങല്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ക്രിമിനല്‍ കേസില്‍ ജാമ്യം അനുവദിക്കാനുള്ള മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

്അതേസമയം ലക്ഷ്മണ നല്‍കിയ അപ്പീല്‍ ഹരജി കോടിതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ ഈ ഹരജിയിന്‍മേല്‍ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. സെപ്റ്റംബറോടെ അന്തിമ വിധിയുണ്ടായില്ലെങ്കില്‍ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂയെന്നും കോടതി വ്യക്തമാക്കി.

ഇടക്കാല ഉത്തരവിലൂടെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ലക്ഷ്മണ ഉന്നയിച്ചിരുന്നു. അപ്പീലില്‍ വിധിയുണ്ടാവുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

ജസ്റ്റിസുമാരായ പയസ് കുര്യക്കോസും, ഗോപിനാഥനുമടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.