പട്‌ന: ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ റെയല്‍ പാളം തകര്‍ത്തതിനെ തുടര്‍ന്ന് പത്തു ചരക്കുബോഗികള്‍ പാളം തെറ്റി. ഹജിപൂര്‍-മുസാഫല്‍പൂര്‍ മേഖലില്‍ കുര്‍ഹാനി റയില്‍വേ സ്റ്റേഷനു സമീപം പുലര്‍ച്ചെയായിരുന്നു സംഭവം. സ്‌ഫോടനവസ്തുക്കള്‍ ഉപയോഗിച്ചാണ് നക്‌സലുകള്‍ പാളം തകര്‍ത്തത്.

ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള എല്ലാ ട്രയിന്‍സര്‍വ്വീസുകളും വഴിതിരിച്ചുവിട്ടു. പാളത്തില്‍ ബോംബ് വയ്ക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി മൂലം ഇന്നലെ മൂസാഫിര്‍ മേഖലയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇവിടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.