പൂനെ: മഹാരാഷ്ട്രയിലെ ഗഡ്ച്ചിരോലി ജില്ലയില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ ആശ്രം ശാല എന്ന ആദിവാസി കുട്ടികള്‍ക്കായുള്ള സ്‌കൂൡലെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

സ്‌കൂളിലെ കുട്ടികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സ്‌കൂളിനെ ലക്ഷ്യമാക്കി നക്‌സലുകള്‍ സ്‌ഫോടകവസ്തുക്കള്‍ എറിയുകയായിരുന്നു.ദനോര താലൂക്കിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മാരകമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ സ്ഥലം സന്ദര്‍ശിച്ചു.

Subscribe Us: