Categories

മ­ഹാ­രാ­ഷ്ട്ര­യില്‍ ന­ക്‌­സല്‍ ആ­ക്ര­മ­ണ­ത്തില്‍ ര­ണ്ടു­മരണം

മുംബൈ: ഗ­ഡ്‌­ച്ചോ­രി ജില്ല­യില്‍ മാ­വോ­യി­സ്­റ്റു­കള്‍ ന­ട­ത്തി­യ ആ­ക്ര­മ­ണ­ത്തില്‍ ര­ണ്ടു­പേര്‍ കൊല്ല­പ്പെട്ടു. ന­ക്‌­സല്‍­ബാധി­ത പ്ര­ദേ­ശമാ­യ മെ­ഡാപ്പ­ള്ളി ഗ്രാ­മ­ത്തി­ലാ­ണ് ആ­ക്ര­മ­ണ­മുണ്ടാ­യ­ത്. ന­ക്‌­സ­ലു­കള്‍, ഉ­പേ­ക്ഷി­ക്ക­പ്പെട്ട പോ­ലീ­സ് ക്യാ­മ്പി­ന് നാ­ശ­ന­ഷ്ട­മു­ണ്ടാ­ക്കു­കയും ചെ­യ്­തി­ട്ടു­ണ്ട്.

ബോര്‍­ഡര്‍ റോ­ഡ്‌സ് ഓര്‍­ഗ­നൈ­സേഷ­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കാ­യി നിര്‍­മി­ച്ച ക്യാ­മ്പാ­ണ് ത­കര്‍­ത്തി­ട്ടു­ള്ളത്. ആ­ക്രമ­ണം ന­ട­ക്കു­മ്പോള്‍ പോ­ലീ­സു­കാ­രാരും സ്ഥ­ല­ത്തു­ണ്ടാ­യി­രു­ന്നില്ല. ഗ്രാ­മീ­ണ­രെ­യാ­ണ് മ­വോ­വാ­ദി­കള്‍ വ­ധി­ച്ച­തെ­ന്നാ­ണ് ആ­ദ്യ­വി­വ­ര­ങ്ങള്‍ സ­ൂചി­പ്പി­ക്കു­ന്നത്. മ­രി­ച്ച­വ­രെ­ക്കു­റി­ച്ചു­ള്ള കൂ­ടു­തല്‍ വ­ി­വ­ര­ങ്ങള്‍ പു­റ­ത്തു­വ­ന്നി­ട്ടില്ല. ക­ഴി­ഞ്ഞ­ദിവ­സം പോ­ലീ­സ് ന­ടത്തി­യ തി­ര­ച്ചി­ലില്‍ 10 കി­ലോ­യി­ല­ധി­കം സ്‌­ഫോ­ട­ക­വ­സ്­തു­ക്കള്‍ പി­ടി­ച്ചെ­ടു­ത്തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.