എഡിറ്റര്‍
എഡിറ്റര്‍
‘ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങി’; പാകിസ്താന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ വീണ്ടു ആരോപണം
എഡിറ്റര്‍
Tuesday 9th May 2017 11:34pm

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പുതിയ ആരോപണം ഉയര്‍ന്നു. അല്‍-ഖ്വയിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. അഫ്ഗാന്‍, കശ്മീര്‍ എന്നിവിടങ്ങളിലെ ജിഹാദിന് സാമ്പത്തിക സഹായം നല്‍കാനാണ് നവാസ് ഷെരീഫ് ലാദനില്‍ നിന്ന് കൈക്കൂലി വാങ്ങിയതെന്നും പറയപ്പെടുന്നു.


Also Read:ക്വന്റാസ് എയര്‍വെയ്‌സ് സി.ഇ.ഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; നിറഞ്ഞ കയ്യടി നേടി സി.ഇ.ഒയുടെ പ്രതികരണം


ഖാലിദ് ഖവാജ: ഷഹീദ് ഇ അമാന്‍ എന്ന പേരിലുള്ള പുസ്തകത്തില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായകമായ വിവരങ്ങളാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ചാരനായ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദാണ് പുസ്തകത്തിന്റെ രചയിതാവ്.

പുസ്തകം എഴുതിയതിന്റെ പേരില്‍ ഷമാമയെ താലിബാന്‍ 2010-ല്‍ വധിച്ചിരുന്നു. പുതിയ ആരോപണത്തിന്‍മേല്‍ അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി പാക് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. അടുത്തയാഴ്ച കോടതിയില്‍ നവാസ് ഷെരീഫിനെതിരെ ഹര്‍ജി നല്‍കുമെന്നാണ് പാര്‍ട്ടി വക്താവ് അറിയിച്ചത്.


Don’t Miss: ‘നിക്കാഹുമില്ല, താലിയും വേണ്ട’; മതത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാതെ ഹിന്ദു യുവതിയും മുസ്‌ലിം യുവാവും ഒന്നായ കഥ


ലാദനില്‍ നിന്ന് 1.5 ബില്യണ്‍ വാങ്ങിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇതില്‍ നിന്ന് 270 മില്യണ്‍ ഉപയോഗിച്ച് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

Advertisement