ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദി ദമ്മാം മേഖല വൈസ്പ്രസിഡന്റും, അമാമ്ര യൂണിറ്റ് പ്രസിഡന്റുമായ മോഹനന്‍ കാണിപ്പറമ്പിന്, നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ വെച്ച് അമാമ്ര യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ നവയുഗം കേന്ദ്രകമ്മിറ്റിയംഗം സുമി ശ്രീലാല്‍ അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ ചാത്തന്നൂര്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍ നൂറനാട്, ഖദീജ ഹബീബ്, രാജേഷ് ചടയമംഗലം, മിനി ഷാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

മോഹനന്‍ കാണിപ്പറമ്പിലിന് ദമ്മാം മേഖലയുടെ ഉപഹാരം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂരും, അമാമ്ര യൂണിറ്റിന്റെ ഉപഹാരങ്ങള്‍ ആക്റ്റിങ് പ്രസിഡന്റ് ജയന്‍ പിഷാരടിയും, യൂണിറ്റ് വൈസ് പ്രസിഡന്റ് രഘുവും സമ്മാനിച്ചു.

നവയുഗത്തിന്റെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ, തിരുവല്ല സ്വദേശി മോഹനന്‍ കാണിപ്പറമ്പിന്‍, ഇരുപത്തിരണ്ടു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. ഇത്രയും ദീര്‍ഘകാലം ദമ്മാമിലെ ഒരു പ്രിന്റിങ് പ്രസ്സ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഹൃദ്രോഗവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങി വിശ്രമജീവിതം നയിയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

യാത്രയയപ്പ് യോഗത്തിന് അമാമ്ര യൂണിറ്റ് ഭാരവാഹികളായ സതീശന്‍, സന്തോഷ്,കുഞ്ഞുമോന്‍, സുകു പിള്ള, കോശി തരകന്‍, വിജയകുമാര്‍, ചാക്കോ ജോണ്‍, കെ.വി പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.